---
title: "കർഷക ദിനം വിപുലമായി ആഘോഷിക്കാൻ കണിച്ചാർ പഞ്ചായത്ത്‌: മികച്ച കർഷകർക്ക് ആദരവ്"
english_title: "Kanichar Panchayat to Celebrate Farmers Day with Awards and Cultural Events"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375623/kanichar-panchayat-farmers-day-celebration-sunny-joseph`"
published_at: "2026-07-31T06:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6bef6d12eba_1000203688.jpg"
keywords: ["Kanichar Panchayat", "Farmers Day", "Sunny Joseph", "Dr Treesa Paul", "Agriculture"]
---

# കർഷക ദിനം വിപുലമായി ആഘോഷിക്കാൻ കണിച്ചാർ പഞ്ചായത്ത്‌: മികച്ച കർഷകർക്ക് ആദരവ്

> **Lead Summary:** **കണിച്ചാർ**: ഈ വർഷത്തെ കർഷക ദിനം വിപുലമായി ആഘോഷിക്കാൻ കണിച്ചാർ പഞ്ചായത്ത്‌ തീരുമാനിച്ചു. എല്ലാ വാർഡുകളിൽ നിന്നുമുള്ള വിവിധ മേഖലകളിലെ മികച്ച കർഷകർക്ക് ആദരവ്,

## Article Content

**കണിച്ചാർ**: ഈ വർഷത്തെ കർഷക ദിനം വിപുലമായി ആഘോഷിക്കാൻ കണിച്ചാർ പഞ്ചായത്ത്‌ തീരുമാനിച്ചു. എല്ലാ വാർഡുകളിൽ നിന്നുമുള്ള വിവിധ മേഖലകളിലെ മികച്ച കർഷകർക്ക് ആദരവ്,

വിളംബര ജാഥ, കലാവിരുന്ന് എന്നിവയോടെയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുക. വൈദ്യുതി, പാർലമെന്ററികാര്യം, പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് പരിപാടിയിലെ മുഖ്യാതിഥിയാകും.

ഇത് സംബന്ധിച്ച് പഞ്ചായത്ത്‌ ഹാളിൽ സംഘാടക സമിതി യോഗം ചേർന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. ട്രീസ പോൾ, വൈസ് പ്രസിഡന്റ്‌ ചാക്കോ തൈക്കുന്നേൽ, കൃഷി ഓഫീസർ അരുൺ ജോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലാലി ജോസ്, സിന്ധു ചിറ്റേരി, വാർഡ് മെമ്പർമാർ, കർഷക, രാഷ്ട്രീയ, പൊതുപ്രവർത്തക, ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375623/kanichar-panchayat-farmers-day-celebration-sunny-joseph`)